
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
- സ്കൂൾ പ്രധാനാദ്ധ്യാപിക ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു
വിയ്യൂർ:വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സിൻ്റെ ഭാഗമായി കേരളത്തിൻ്റെ ചരിത്രവും വികസനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു .ഭരണഘടനയുടെ ആമുഖം കുട്ടികളെ പരിചയപ്പെടുത്തി. പരിപാടി പുളിയഞ്ചേരി യു.പി. സ്കൂൾ പ്രധാനാദ്ധ്യാപിക ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് മോഹനൻ നടുവത്തൂർ അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി നീതു , ഭരണസമിതി അംഗങ്ങളായ രജീഷ് പി , ദയാനന്ദൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വായനശാല സെക്രട്ടറി പി.പി രാധാകൃഷ്ണൻ സ്വാഗതവും ലൈബ്രറിയൻ പ്രജില നന്ദിയും രേഖപ്പെടുത്തി.
CATEGORIES News
