
ജനചേതന ഉള്ളിയേരി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി
- ശങ്കരൻ കണ്ടി വാസുദേവൻ മാസ്റ്റർ സ്മാരക പുരസ്‌കാരം എഴുത്തുകാരനും നിരൂപകനുമായ ഡോ. പി സുരേഷ് ഗയ വിജയികൾക്ക് നൽകി
ഉള്ളിയേരി: ജനചേതന ഉള്ളിയേരി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം ആഗസ്റ്റ് 15 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന്. ഉള്ളിയേരി ജി. എൽ. പി സ്കൂളിൽ വെച്ച് നടന്നു. പരിപാടിക്ക് സെക്രട്ടറി പ്രബിൻ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് അദ്ധ്യക്ഷം വഹിച്ചു. ജി. എൽ പി സ്കൂൾ പ്രധാനഅധ്യാപിക ശ്രീലേഖ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്ലബ് പ്രസിഡന്റ് അമൽജിത്തും വനിതാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം നിമിഷ പ്രസാദും ആശംസ അർപ്പിച്ച് സംസാരിച്ചു.

പരിപാടിയിൽ ഉള്ളിയേരി പഞ്ചായത്തിലെ ഒൻപത് എൽ. പി സ്കൂളിൽ നിന്നും 9 ടീമുകളിലായി 18 കുട്ടികൾ പങ്കെടുത്തു. ചന്ദ്രൻ മാസ്റ്റർ പുളിയഞ്ചേരിയായിരുന്നു ക്വിസ് മാസ്റ്റ൪. രക്ഷിതാക്കളും കുട്ടികളും ക്ലബ് മെമ്പർ മാരും അടക്കം 70 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ ഒന്നാം സ്ഥാനം ഉള്ളിയേരി ജി. എൽ. പി സ്കൂളിലെ അലോക് അനീഷ് & നൈതിക നായർക്കും . രണ്ടാം സ്ഥാനം കന്നൂർ ജി. യു. പി സ്കൂളിലെ ജാന്യ ലക്ഷ്മി & അദൃത് ആർ നായരും . മൂന്നാം സ്ഥാനം എൻ എം. എം എ. യു. പി സ്കൂൾ നാറാത്തിലെ അൻവിൻ. പി & അക്ഷര. കെ എന്നിവർ കരസ്ഥമാക്കി.
ശങ്കരൻ കണ്ടി വാസുദേവൻ മാസ്റ്റർ സ്മാരക പുരസ്‌കാരം എഴുത്തുകാരനും നിരൂപകനുമായ ഡോ. പി സുരേഷ് ഗയ വിജയികൾക്ക് നൽകി. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള മൊമെന്റോയും സർട്ടിഫിക്കറ്റും വാസുദേവൻ മാസ്റ്ററുടെ മക്കളായ നിഷ ടീച്ചറും ഷീജ ടീച്ചറും നൽകി, ഇരുവരും ആശംസ അർപ്പിച്ച് സംസാരിച്ചു. മത്സര ശേഷം എല്ലാവർക്കും ഉണ്ണിയപ്പവും ചായയും നൽകി. വനിതാ കമ്മിറ്റി പ്രസിഡന്റ് ബിജില പരിപാടിക്ക് നന്ദി പറഞ്ഞു.
