
ജനനായകൻ സിനിമ ചോർന്ന സംഭവം; മുഖ്യപ്രതിയടക്കം മൂന്നുപേർ പിടിയിൽ
- ഇതോടെ കേസിൽ ഒൻപത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
ചെന്നൈ : വിജയ് നായകനായ ജനനായകൻ സിനിമ ചോർന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേർ പിടിയിൽ. ഫ്രീലാൻസ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി. ചെന്നെ പോലീസ് സൈബർ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാൻസ് എഡിറ്ററായ യുവാവ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു.

ഇവിടെ വെച്ച് അനധികൃതമായി ജനനായകൻ റീൽ സ്വന്തമാക്കി പകർപ്പ് നിർമിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്.ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ ഒൻപത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
CATEGORIES News
