ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

  • ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ വരണാധികാരിക്ക് മുൻപിൽ പത്രിക നൽകുമെന്ന് സുധാകരൻ അറിയിച്ചു.

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. തന്നെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പം ജാഥയായി എത്തി ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ വരണാധികാരിക്ക് മുൻപിൽ പത്രിക നൽകുമെന്ന് സുധാകരൻ അറിയിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലെ നേതാക്കളും ഒപ്പമുണ്ടാകും. പത്രിക നൽകിയതിന് ശേഷം തീരദേശ പ്രദേശങ്ങളിലൂടെ റോഡ് ഷോയും നടത്തും. കൊല്ലം ജില്ലയിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളും ഇന്ന് പത്രിക സമർപ്പിക്കും. കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലും, കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥുമാണ് ഇന്ന് പത്രിക സമർപ്പിക്കുന്നത്.

ബാലഗോപാൽ പതിനൊന്ന് മണിക്ക് മിനി സിവിൽ സ്റ്റേഷനിലെത്തി തഹസിൽദാർക്ക് മുൻപാകെയാണ് പത്രിക സമർപ്പിക്കുക. കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് റിട്ടേണിങ് ഓഫീസർക്ക് പത്രിക നൽകും, പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി.
ഗണേഷ്കുമാറും യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയും 12 മണിക്കാണ് പത്തനാപുരം തഹസിൽദാർക്ക് മുൻപാകെ പത്രിക സമർപ്പിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )