
ജിഎച്ച്എസ്എസ് പന്തലായനി സ്കൂളിന് മുനിസിപ്പാലിറ്റിയുടെ പുരസ്കാരം
- ശാസ്ത്രീയമായ രീതിയിൽ മാലിന്യം ഉറവിടത്തിൽ കൃത്യതയോടെ സംസ്കരിക്കുന്നതിലും സ്കൂൾ പരിസരം ശുചിയായി സംരക്ഷിക്കുന്നതിനും അവാർഡ് ലഭിച്ചു.
കൊയിലാണ്ടി : പാഴ്സ് വസ്തുക്കളെ മനോഹരമായി രൂപമാറ്റം വരുത്തി സൗന്ദര്യവൽക്കരണത്തിനും കൃഷിക്കും വേണ്ടി ഉപയോഗിച്ചതിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിഎച്ച്എസ്എസ് പന്തലായനിയെ “വേസ്റ്റ് ടു ആർട്ട് “അവാർഡ് നൽകി മുനിസിപ്പാലിറ്റി ആദരിച്ചു. ശാസ്ത്രീയമായ രീതിയിൽ മാലിന്യം ഉറവിടത്തിൽ കൃത്യതയോടെ സംസ്കരിക്കുന്നതിലും സ്കൂൾ പരിസരം ശുചിയായി സംരക്ഷിക്കുന്നതിനും അവാർഡ് ലഭിച്ചു.

കൃതിക എസ് പ്രമോദ് പ്രൊജക്റ്റ് അവതരിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി ശുചിത്വ പഠനോത്സവത്തിന്റെ ഉദ്ഘാടനം ചെയർമാൻ യു കെ ചന്ദ്രൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ, പി.ടി.എ പ്രസിഡൻ്റ് ബിജു പി.കെ, രോഷ്നി വിനോദ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.14 വിദ്യാർത്ഥികൾക്ക് ഹരിത സേന സ്കോളർഷിപ്പ് പ്രശംസാ പത്രവും ലഭിച്ചു. സീനിയർ അധ്യാപികയായ പ്രവിത പി സി ,പരിസ്ഥിതി ക്ലബ്ബ് ചാർജുള്ള അധ്യാപകരായ ലീന എം പി, ശ്രീജ എൻ, ഉഷ സി.കെ, സ്മിത. എൻ എന്നിവരും പങ്കെടുത്തു. സ്ഥിരം സമിതി ചെയർമാൻ കെ. എം നജീബ് അധ്യക്ഷനായി. സ്ഥിരം സമിതി ചെയർപേഴ്സൺ ദൃശ്യ, കൗൺസിലർമാർ ലിജോയ് ലൂയിസ് എന്നിവർ സംസാരിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എപി സുധീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
