
ജില്ലാ മാധ്യമ പ്രവർത്തക ശില്പശാല സംഘടിപ്പിച്ചു
- അസോസിയേഷൻ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി ശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
അസോസിയേഷൻ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് എം.കെ.അഷ്റഫ് നിർവ്വഹിച്ചു. പ്രസിഡന്റ് സി.കെ.ആനന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതം പറഞ്ഞു.രാധാകൃഷ്ണൻ അരൂർ,ബാലകൃഷ്ണൻ പേരാമ്പ്ര,റഹ്മാൻ കുറ്റിക്കാട്ടൂർ, രാജൻ വർക്കി, സി.കെ ബാലകൃഷ്ണൻ, രഘുനാഥ് കുറ്റ്യാടി, തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News