
ടാഗോർ ഹാൾ പൊളിക്കാൻ തീരുമാനമായി
- അനുമതി നൽകിയത് 7.6 ലക്ഷം രൂപ കെട്ടിടം പൊളിക്കാൻ ലേലം വിളിച്ച കെപിഎം ഓൾഡ് അയേൺ ട്രേഡേഴ്സിനാണ്
കോഴിക്കോട്:ടാഗോർ ഹാൾ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള കരാറിന് കോർപറേഷൻ അനുമതിയായി.അനുമതി നൽകിയത് 7.6 ലക്ഷം രൂപ കെട്ടിടം പൊളിക്കാൻ ലേലം വിളിച്ച കെപിഎം ഓൾഡ് അയേൺ ട്രേഡേഴ്സിനാണ്.കഴിഞ്ഞമാസം 20ന് 35 പേർ പങ്കെടുത്ത ലേലത്തിലാണ് പൊളിക്കാനുള്ളയാളെ നിശ്ചയിച്ചത്. ഇതിനാണ് അന്തിമ അനുമതി നൽകിയത്. ലേലതുകയുടെ 25 ശതമാനം കരാറുകാർ കെട്ടിവെച്ചതിനെതുടർന്നാണ് ലേലം കോർപറേഷൻ ഭരണസമിതി അംഗീകരിച്ചത്.
ടാഗോർ ഹാൾ പൊളിക്കാനും ടൗൺഹാൾ നവീ കരിക്കാനും അടച്ചതോടെ നഗരത്തിൽ ഹാളുക ളില്ലാത്ത അവസ്ഥയാണ്. ഹാളിൻ്റെ പ്രധാന പ്രശ്നം മതിയായ വൈദ്യുതി വിതരണ സംവിധാനമില്ലാത്തതായിരുന്നു. ഇത് പരിഹരിക്കാനുള്ള നടപടികൾ കോവിഡ് കാലത്ത് സ്തംഭിച്ചതോടെ മൊത്തം പ്രശ്‌നത്തിലായി. 2023 ജനുവരി ഒമ്പതിന് ചേർന്ന കൗൺസിൽ യോഗമാണ് ടാഗോർ ഹാളുൾപ്പെടെ കോർപറേഷന്റെ ആറ് കെട്ടിടങ്ങൾ പൊളിച്ചുപണിയാൻ തീരുമാനിച്ചത്. ടാഗോർ ഹാൾ പൊളിക്കാനുള്ള വിശദ പദ്ധ തിരേഖയായിട്ടുണ്ട്. അരീക്കാട്, നടക്കാവ്, പഴയ പാസ്പോർട്ട് ഓഫിസ്, കാരപ്പറമ്പ്, മെഡിക്കൽ കോളജ് വേണാട് കെട്ടിടം എന്നിവയാണ് പൊളിക്കാൻ തീരുമാനിച്ചത്.

പതിറ്റാണ്ടുകൾ പഴക്കമുള്ള ആയിരത്തോളം പേർക്കിരിക്കാവുന്ന ഒന്നാണ് ടാഗോർ ഹാൾ. ഒരു കൊല്ലത്തോളമായി പൊതുപരിപാടികൾക്ക് വിട്ടുകൊടുക്കാറില്ല. ഹാളിന് പുറത്തും മറ്റും കോർ പറേഷന്റെ ചെറിയ രീതിയിലുള്ള പരിപാടികൾ മാത്രമാണ് നടത്തുന്നത്.ഹാളിൽ എസി പ്രശ്നവും കസേരകൾ പൊളിഞ്ഞതും പ്രശ്നമായിരുന്നു.