ടിഎസ്ജിവിഎച്ച്എസ്എസ് പയ്യോളിയിൽ നൈപുണി വികസന കേന്ദ്രം ആരംഭിക്കുന്നു

ടിഎസ്ജിവിഎച്ച്എസ്എസ് പയ്യോളിയിൽ നൈപുണി വികസന കേന്ദ്രം ആരംഭിക്കുന്നു

  • രൂപീകരണ യോഗം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു

പയ്യോളി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുമായി ബന്ധപ്പെട്ട് ടിഎസ്ജിവിഎച്ച്എസ്എസ് പയ്യോളിയിൽ നൈപുണി വികസന കേന്ദ്രം ആരംഭിക്കുന്നു. വിവിധ കാരണങ്ങളാൽ പഠനം നിർത്തേണ്ടി വന്നവർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ തുടങ്ങി 15 മുതൽ 23 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഫിറ്റ്നസ് ട്രെയ്നർ , ഇൻ്റീരിയൽ ലാൻ്റ് സ്കേപ്പ് തുടങ്ങിയ രണ്ട് കോഴ്സുകളിൽ തികച്ചും സൗജന്യമായി വിദഗ്ദരുടെ പരിശീലനം ലഭ്യമാക്കും. സ്കൂൾ പ്രവൃത്തി ദിനമല്ലാത്ത ദിവസങ്ങളിലായിരിക്കും കോഴ്സുകൾ നടക്കുക. ഇതിൻ്റെ ഭാഗമായി കാനത്തിൽ ജമീല എംഎൽഎ രക്ഷാധികാരിയായി സ്കൂൾ തല സ്കിൽ ഡവലപ്പ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു.

രൂപീകരണ യോഗം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഷൈമ സ്വാഗതം പറഞ്ഞു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായും പങ്കെടുത്തു. മേലടി ബിആർസി ട്രെയ്നർ അനീഷ് പി.പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുൽഖിഫിൽ , വാർഡ് മെമ്പർ ബിനു കാരോളി,പിടിഎ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത്, ഹൈസ്കൂൾ എച്ച്.എം.സൈനുദ്ദീൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൾ നിഷ.വി , ധന്യ.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് എ.ടി നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )