
ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകും -ഇന്ത്യൻ റെയിൽവേ
- പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്
ന്യൂഡൽഹി: ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. എന്നാൽ മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്താൽ പോലും പല റൂട്ടുകളിലും സീറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്.
എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ‘സൂപ്പർഫാസ്റ്റ് ടിക്കറ്റിംഗ് സിസ്റ്റം’ അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോഴും തിരക്കേറിയ സമയങ്ങളിൽ സാധാരണ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ അവസാനമാകും.
CATEGORIES News
