ടൗൺഷിപ്പിൽ നിർമ്മാണം വൈകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ചൂരൽമല ദുരന്തബാധിതർ

ടൗൺഷിപ്പിൽ നിർമ്മാണം വൈകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ചൂരൽമല ദുരന്തബാധിതർ

  • ടൗൺഷിപ്പ് നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസമാകുന്നു.

വയനാട്: ടൗൺഷിപ്പിൽ നിർമ്മാണം വൈകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ചൂരൽമല ദുരന്തബാധിതർ. ആദ്യത്തെ 178 വീടുകളുടെ പണി എന്ന് പൂർത്തിയാകും എന്ന് അറിയില്ല. ടൗൺഷിപ്പിൽ സന്ദർശനം നടത്തിയപ്പോൾ വലിയ നിരാശ തോന്നിയെന്നും ആദ്യഘട്ടത്തിൽ വീട് ലഭിച്ച ദുരന്തബാധിതർ പറഞ്ഞു.

അതേസമയം അടുത്തമാസവും പണി പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കാൻ ആകുമെന്ന് കരുതുന്നില്ലെന്നും ചൂരൽമല സ്വദേശി ഷമീറ പറഞ്ഞു. ടൗൺഷിപ്പ് നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസമാകുന്നു. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )