
ഡോക്ടർമാർക്കായി ടെലി ഹെൽപ്പ് ലൈൻ പദ്ധതി ആവിഷ്കരിച്ച് ഐ.എം.എ
- ബോധവത്കരണ വീഡിയോയും ആപ്പും ഡോ.എം.കെ. മുനീർ എംഎൽഎ പുറത്തിറക്കി.
കോഴിക്കോട് : ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ മാനസിക സംഘർഷം കുറയ്ക്കാനും ആത്മഹത്യ പ്രവണത തടയാനുമായി ഐ.എം.എ യുടെ ഹെൽപ്പിങ് ഹാൻഡ്സ് ടെലി ഹെൽപ്പ് ലൈൻ തുടങ്ങി. എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു.
ബോധവത്കരണ വീഡിയോയും ആപ്പും ഡോ.എം.കെ. മുനീർ എംഎൽഎ പുറത്തിറക്കി. ഡോക്ടർമാർക്കിടയിലും മെഡിക്കൽ വിദ്യാർഥികൾക്കുമിടയിലും ആത്മഹത്യ കൂടുന്ന സാഹചര്യത്തിലാണ് ‘ഇമോഷണൽ വെൽ ബീയിങ് ആൻഡ് സൂയി സൈഡ് പ്രിവൻഷൻ പ്രോജക്ട്’ ഐ.എം.എ. തയ്യാറാക്കിയത്. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ ആപ് വഴി സൈക്യാട്രിസ്റ്റുമാരുടെ സേവനം ലഭിക്കുക.
ഐ.എം.എ. കോഴിക്കോട് പ്രസിഡൻ്റ് ഡോ. രാജു ബൽറാം, പ്രോജക്ട് ചെയർമാൻ ഡോ. കെ. സുദർശൻ, കൺവീനർ ഡോ.പി.എൻ. സുരേഷ് കുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, ഡോ. റോഷൻ ബിജിലി, ഡോ. ടി.എൻ. സുരേഷ്, ഡോ. കെ.പി. ജയ പ്രകാശൻ, ഡോ. മിനു, ഡോ. സാബു റഹ്മാൻ, വിശ്വനാഥൻ കണ്ണൻ എന്നിവർ സംസാരിച്ചു.