തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക തയ്യാർ

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക തയ്യാർ

  • 2020 ൽ ഉണ്ടായിരുന്നത് 2.76 കോടി വോട്ടർമാരായിരുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.അന്തിമ വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു. പുരുഷ വോട്ടർമാർ 1.33 കോടിയും സ്ത്രീ വോട്ടർമാർ 1.49 കോടിയും പ്രവാസി വോട്ടർമാർ 2087 പേരും ട്രാൻസ് ജൻഡർ വോർട്ടർമാരും 276പേരുമാണ്.

2020 ൽ ഉണ്ടായിരുന്നത് 2.76 കോടി വോട്ടർമാരായിരുന്നു. അന്തിമ വോട്ടർ പട്ടിക കണക്കിൽ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ടെന്നും കരട് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത് 2.66 കോടി വോട്ടർമാരായിരുന്നെന്നും കമ്മീഷൻ അറിയിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )