
താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടർ
- സബ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു
താമരശേരി: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗ്.

സ്ഥലത്ത് കൂടുതൽ പരിശോധനകൾ വേണമെന്നാണ് കളക്ടർ അറിയിച്ചത്. നേരത്തെ കളക്‌ടർ സംഭവസ്ഥലം സന്ദർശിക്കാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ കാര്യങ്ങൾ അറിയുണ്ടായിരുന്നെന്നും സബ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു, ഒരു സിസ്റ്റം ആയാണ് പ്രവർത്തിക്കുന്നത് എന്നും കളക്ടർ പറഞ്ഞു.
CATEGORIES News
