
താലൂക്കിൽ തിരഞ്ഞെടുപ്പ് പാേളിങ് സ്റ്റേഷൻ സജ്ജമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി
- കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി പേരാമ്പ്ര, ബാലുശ്ശേരി എന്നീ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സജ്ജീകരണം പൂർത്തിയായി.
കൊയിലാണ്ടി: താലൂക്കിൽ തിരഞ്ഞെടുപ്പ് പാേളിങ് സ്റ്റേഷൻ സജ്ജമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ 545 – ബൂത്തു കളിലേക്കുള്ള പാേളിങ് സാമഗ്രികളാണ് ഒരുക്കിയത്. 55 – ഇനങ്ങൾ ഉൾപ്പടുന്ന കിറ്റുകളാണ് ഒരുക്കിയത്. താലൂക്ക് ഓഫീസിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് കിറ്റ് സജ്ജീകരണം പൂർത്തിയായത്. കൊയിലാണ്ടി തഹസിൽദാർ കെ. പി. അലി, ഭൂരേഖ തഹസിൽദാർ ഷിബു, ഡപ്യു. തഹസിൽദാർമാരായ വി. ബിന്ദു, ഇ.കെ.
രാമചന്ദ്രൻ, യു.കെ. രവീന്ദ്രൻ, ശാന്തകുമാരി, മറ്റു ജീവനക്കാരായ പി.ജി. രാമചന്ദ്രൻ, സുരേഷ് കുമാർ, അനുപമ, ബൈജു, ഖദീജ തുടങ്ങിയവർ നേതൃത്വം നൽകി.
കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി പേരാമ്പ്ര, ബാലുശ്ശേരി എന്നീ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സജ്ജീകരണം പൂർത്തിയായി. കൊയിലാണ്ടി മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ബാലുശ്ശേരിയിലേത് കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലും പേരാമ്പ്രയിലെത് സി.കെ.ജി.എം. കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.