എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് ക്യാമ്പിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് ക്യാമ്പിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ

  • 80 മുതൽ 90 വരെ സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ വരെ സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് ക്യാമ്പിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എക്സിറ്റ് പോളുകളിൽ പറയുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 80 മുതൽ 90 വരെ സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ വരെ സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇത്തവണ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ പിണറായി വിജയന് കൂടുതൽ പിന്തുണ നൽകുന്നു എന്ന സർവേ ഫലങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

പാർട്ടി പരാജയപ്പെടുകയും മുഖ്യമന്ത്രിക്ക് മാത്രം മുൻതൂക്കം ലഭിക്കുകയും ചെയ്യുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് ഭരണവിരുദ്ധ വികാരമില്ലെന്ന സർവേ റിപ്പോർട്ടുകൾക്ക് വോട്ടെണ്ണൽ ദിവസം മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശന്റെ പേരിനാണ് കൂടുതൽ മുൻതൂക്കം ലഭിച്ചിരിക്കുന്നത്. ഇത് ജനഹിതമാണെന്നും എന്നാൽ പാർട്ടി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഘടകക്ഷികളുമായി ചർച്ച ചെയ്ത് അവരുടെ ചർച്ച ചെയ്ത് അവരുടെ അനുമതിയോടെ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )