
തിരുവനന്തപുരത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
- ഒന്നര വയസ്സുള്ള അന്നയാണ് മരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുള്ള അന്നയാണ് മരിച്ചത്. കുട്ടിയുടെ അമ്മയാണ് കൊലപാതകം നടത്തിയത്. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ നാട്ടുകാർ വിളവൂർക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, അവിടെ നിന്നും തിരുവനന്തപുരം എസ്എടി ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നങ്ങളാണ് കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ്റിപ്പോർട്ടുകൾ.

അഭിജിത്ത്- ക്രിസ്റ്റി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. അമ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസ് വ്യക്തമാക്കി.
CATEGORIES News
