
തുലാമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും
- പുതിയ മേൽശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും
പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാകും നടതുറക്കുക. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. അതേ സമയം നട തുറക്കുമെങ്കിലും പ്രത്യേക പൂജകൾ ഇന്നില്ല. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേൽശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.
മേൽശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ഋഷികേശ് വർമയേയും വൈഷ്ണവിയേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാകും ക്ഷേത്ര നടകൾ തുറക്കുക. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന്മേൽശാന്തിമാരാകും ക്ഷേത്ര നടകൾ തുറക്കുക. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നവംബർ 15-ന് ക്ഷേത്രനട വീണ്ടും തുറക്കും.