
തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു
- 10 പേർക്ക് പരുക്ക്
കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ കടന്നൽ കുത്തേറ്റു.10 പേർക്ക് പരുക്കുണ്ട്. 7 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമശ്ശേരി പെരുവില്ലി ചെമ്മരുതായി സ്വദേശികളായ നാരായണി (60), ഷീജ, (40) ശോശാമ (60), സിന്ധു (45) ഓമന (60), ജിൽസ് (40), റൂബി (62) എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഷാമേഷ്, രാമൻ, സുമതി എന്നിവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
CATEGORIES News