ത്യാഗത്തിന്റെ സ്മരണയില്‍ നാളെ വലിയ പെരുന്നാള്‍

ത്യാഗത്തിന്റെ സ്മരണയില്‍ നാളെ വലിയ പെരുന്നാള്‍

  • എല്ലായിടത്തും പെരുന്നാളിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

തിരുവനന്തപുരം: ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച ബക്രീദ് ആഘോഷിക്കും. ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഒരു പെരുന്നാൾ കാലം കൂടി വരുകയാണ്. അതേസമയം പ്രവാസ ലോകത്ത് ഇന്നാണ് ബലി പെരുന്നാള്‍ ആഘോഷം. ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ന് ബലി പെരുന്നാള്‍. ഈദുൽ അദ്ഹ (Eid-Ul-Adha) എന്ന് വിളിക്കപ്പെടുന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് (Bakrid)എന്ന പേരിലാണ് അറിയപ്പെടുന്നത്.

ബലി പെരുന്നാൾ എന്നത് ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ്. ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ അഥവാ, ബക്രീദ് ആഘോഷിക്കുന്നത് ദൈവകല്‍പ്പന അനുസരിച്ച് പ്രിയ മകന്‍ ഇസ്മായിലിനെ ബലിയർപ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ പുതുക്കിക്കൊണ്ടാണ്. എല്ലായിടത്തും പെരുന്നാളിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പതിവ് പോലെ പള്ളികൾക്ക് പുറമെ പ്രത്യേകമായി തയ്യാറാക്കിയ ഈദ് ഗാഹുകളിൽ പെരുന്നാൾ നമസ്കാരം നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )