
ദില്ലിയിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥ; റെഡ് അലർട്ട് പ്രഖ്യാപിച്ചു
- വിഷപ്പുകക്കൊപ്പം കനത്ത മുടൽമഞ്ഞ് കൂടിയായതോടെ ജനജീവിതവും ഗതാഗതവും താറുമാറായ അവസ്ഥയിലാണ്
ന്യൂഡൽഹി : പുക മഞ്ഞിലും വിഷപ്പുകയിലും രാജ്യ തലസ്ഥാനത്തെ ജന ജീവിതം ദുസ്സഹമായി തുടരുന്നു. ദില്ലിയിൽ വായു ഗുണനിലവാരം ഇന്ന് വളരെ മോശം വിഭാഗത്തിലാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എ ക്യു ഐ. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

വിഷപ്പുകക്കൊപ്പം കനത്ത മുടൽമഞ്ഞ് കൂടിയായതോടെ ജനജീവിതവും ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. വ്യോമ ഗതാഗതത്തെ കനത്ത മൂടൽ മഞ്ഞ് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 73 വിമാന സർവീസുകളാണ് ഇന്ന് മാത്രം ദില്ലി വിമാനത്താവളത്തിൽ റദ്ദാക്കിയത്. ദില്ലിയിൽ പുകമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
CATEGORIES News
