
ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിതയെ പ്രതിക്കൂട്ടിലാക്കി റിമാൻഡ് റിപ്പോർട്ട്
- പ്രതി ഷിംജിത മുസ്തഫ ഏഴ് വിഡിയോ ചിത്രീകരിച്ചു.
കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ പ്രതിക്കൂട്ടിലാക്കി റിമാൻഡ് റിപ്പോർട്ട്. ബസിൽ പീഡനമോ ശാരീരിക ഉപദ്രവമോ ഉണ്ടായിട്ടില്ല. പ്രതി ഷിംജിത മുസ്തഫ ഏഴ് വിഡിയോ ചിത്രീകരിച്ചു.

ദീപക് ആത്മഹത്യ ചെയ്‌തത് വിഡിയോ പ്രചരിപ്പിച്ചതിലുള്ള മനോവിഷമത്തെ തുടർന്നെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഷിംജിത മുസ്തഫക്കായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ലൈംഗിക അതിക്രമം ഉണ്ടായെന്ന് അറസ്റ്റിന് ശേഷവും മൊഴി ഷിംജിത ആവർത്തിച്ചു. .ഷിംജിതയുടെ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചു.
CATEGORIES News
