ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

  • അടുത്ത മഴയ്ക്ക് മുൻപ് ഉരുൾപൊട്ടൽ ദുരന്തബാധിതരായ എല്ലാവർക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു .

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതർക്ക് അൽപ്പസമയത്തിനകം കൈമാറും.

അടുത്ത മഴയ്ക്ക് മുൻപ് ഉരുൾപൊട്ടൽ ദുരന്തബാധിതരായ എല്ലാവർക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്‌ദാനം ചെയ്‌ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുൻപായി ടൗൺഷിപ്പിലെ നിർമാണം പൂർത്തിയായ വീട് മുഖ്യമന്ത്രി സന്ദർശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )