
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി
- കൊയിലാണ്ടി ഏരിയയിലെ അഞ്ച് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്
കൊയിലാണ്ടി :ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി . കൊയിലാണ്ടി ഏരിയയിലെ അഞ്ച് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
തൊഴിലുറപ്പ് വേതനം 600 രൂപയായി ഉയർത്തുക, തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് യഥാസമയം തുക അനുവദിക്കുക, അശാസ്ത്രീയമായ എൻ എം എം എസ് നിർത്തലാക്കുക, ലേബർ ബഡ്ജറ്റ് ഉയർത്തുക, പണിയായുധ വാടക പുനസ്ഥാപിക്കുക, കാർഷിക മേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മാർച്ചും ധർണ്ണയും നടത്തിയത്.

യൂണിയൻ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേമഞ്ചേരി സബ്ബ് പോസ്റ്റോഫിസിന് മുൻപിൽ നടന്ന സമരം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവുമായ സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. കെ സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . സി പി ഐ എം ചേമഞ്ചേരി ലോക്കൽ സെക്രട്ടി കെ. ശ്രീനിവാസൻ, യൂണിയൻ ഏരിയ കമ്മിറ്റി അംഗം എ. എം രൂപ, സിഐടിയു ഏരിയ കമ്മിറ്റി അംഗം സി. കെ ഉണ്ണി എന്നിവർ സംസാരിച്ചു. നിരവധി തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു. ശാലിനി ബാലകൃഷ്ണൻ, ശാന്ത കളമുള്ളകണ്ടി, ഗീത മുല്ലോളി, സുധ തടവൻ കയ്യിൽ എന്നിവർ നേതൃത്വം നൽകി.യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ധന്യ കരിനാട്ട് സ്വാഗതവും, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.പി അശോകൻ നന്ദിയും രേഖപ്പെടുത്തി.

കൊയിലാണ്ടി ഏരിയയിലെ മറ്റ് കേന്ദ്രങ്ങളായ അരിക്കുളത്ത് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ. രവീന്ദ്രനും ചെങ്ങോട്ട്കാവിൽ യൂണിയൻ ഏരിയ ജോ: സെക്രട്ടറി പി. സി സതീഷ്ചന്ദ്രനും, കൊയിലാണ്ടിയിൽ എൻജിഒ യൂണിയൻ മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സത്യനും, കീഴരിയൂരിൽ സി.പ്രഭാകരനും സമരം ഉദ്ഘാടനം ചെയ്തു.