
ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
- കെഎസ്ആർടിസി ബസും കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്
കോഴിക്കോട്:ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം നടന്നു.കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പനങ്ങാങ്ങര അമാന ടൊയോട്ടക്ക് അടുത്ത് ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

കെഎസ്ആർടിസി ബസും കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്.സംഭവം ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു . പരിക്കേറ്റ കോഴിക്കോട് വൈദ്യരങ്ങാടി സ്വദേശിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
CATEGORIES News