നാടിനെ നടുക്കിയ ദുരന്തം – മുഖ്യമന്ത്രി

നാടിനെ നടുക്കിയ ദുരന്തം – മുഖ്യമന്ത്രി

  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: പ്രവാസ ജീവിതത്തിനിടയിലെ ഏറ്റവും സങ്കടകരമായ ദുരന്തമാണുണ്ടായത്. ആ കുടുംബക്കൾക്ക് സഹിക്കാനാവാത്ത നഷ്ടമാണുണ്ടായത്‌. ഇനിയൊരിക്കലും ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാവരുത്.
മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

കുവൈറ്റ് ഗവൺമെൻറും ഇന്ത്യാ ഗവൺമെൻ്റും ദുരന്തത്തിൽ ഫലപ്രദമായി ഇടപെട്ടു. കൂടുതൽ നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്രം കുവൈറ്റ് ഗവൺമെൻറുമായി ബന്ധപ്പെട്ട് നടപടിയെടുക്കണം. സംസ്ഥാന സർക്കാരും കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഏകോപിതമായ മനസ്സോടെ ഇരയായവരെ സഹായിക്കാൻ എല്ലാവരും ഇടപെടേണ്ടതുണ്ട്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )