
നാദാപുരം വാഴമലയിൽ വൻ തീപിടുത്തം
- 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു
നാദാപുരം:കണ്ടിവാതുക്കൽ അഭയഗിരിയിൽ കോഴിക്കോട് കണ്ണൂർ ജില്ല അതിർത്തിയിൽ വാഴമലയിൽ വൻ തീപിടുത്തം.കത്തി നശിച്ചത് 50 ഏക്കറോളം കൃഷി ഭൂമിയാണ്.ഇന്നലെ കണ്ണൂർ ജില്ലയോട് ചേർന്ന പ്രദേശങ്ങളിൽ തീപിടിച്ചിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയത് വനം വകുപ്പും നാട്ടുകാരും ചേർന്നാണ്. ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേയ്ക്ക് പടർന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കത്തി നശിച്ചത് റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയുമാണ്. പാനൂരിൽ നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തി. എന്നാൽ, കാടിന്റെ ഉൾഭാഗത്ത് കടക്കാൻ കഴിഞ്ഞില്ല. റോഡിനോട് ചേർന്ന ഭാഗത്തുള്ള തീ അഗ്നിശമന അണച്ചു. ഉയർന്ന ഭാഗങ്ങളിലുള്ളത് നാട്ടുകാരാണ് അണച്ചത്. തീ അണച്ചെങ്കിലും കൃഷിയിടത്ത് പല ഭാഗത്ത് നിന്നും തീയും പുക ഉയരുന്നത് ഭീതിയിലാക്കുന്നുണ്ട്.
CATEGORIES News