
നാദാപുരത്ത് 32 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
- നാദാപുരം എസ്ഐ അനിഷ് വടക്കേടത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്
കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പേരോട് പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം.
പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 32 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. നാദാപുരം എസ്ഐ അനിഷ് വടക്കേടത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
CATEGORIES News