നിതിൻരാജിന്റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നിതിൻരാജിന്റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • നടപടികൾ പാലിക്കാതെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ റാമിനെ വിചാരണ കോടതി വിട്ടയച്ച പശ്ചാത്തലത്തിലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നത്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.നടപടികൾ പാലിക്കാതെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ റാമിനെ വിചാരണ കോടതി വിട്ടയച്ച പശ്ചാത്തലത്തിലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലും പോലീസ് അന്വേഷണത്തിലെ വീഴ്ചയിലും അതൃപ്തി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ മുഖ്യപ്രതി ഡോക്ടർ എം കെ റാമിനെ കോടതി വിട്ടയച്ചത് അന്വേഷണ സംഘത്തിന്റെ ഗുരുതര വീഴ്ച മൂലം. അറസ്റ്റിന്റെ കാരണം പ്രതിയെ രേഖാ മൂലം അറിയിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ചയുണ്ടായത്. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടി.

കേസിന്റെ തുടരന്വേഷണത്തിനായി പുതിയ ഉദ്യോഗസ്ഥരേയും നിയോഗിച്ചു.മൂന്നു മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ എം കെ റാമിന്റെ അറസ്റ്റിലെ നടപടി ക്രമങ്ങളിലാണ് അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചയുണ്ടായത്. അറസ്റ്റിന്റെ കാരണങ്ങൾ പ്രതിയെ രേഖാമൂലം അറിയിക്കണമെന്ന സുപ്രീം കോടതി നിർദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന പ്രതിഭാഗത്തിൻ്റെ വാദം തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചതിനെത്തുടർന്നാണ് റാമിന് പുറത്തിറങ്ങാൻ അവസരമൊരുങ്ങിയത്. ഇത് അന്വേഷണ സംഘത്തിന്റെ ഗുരതര വീഴ്ചയാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )