നിയന്ത്രണംവിട്ട ചരക്കുലോറി 7 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു

നിയന്ത്രണംവിട്ട ചരക്കുലോറി 7 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു

  • അപകടത്തിൽപെട്ടവരുടെ കൂട്ടത്തിൽ വിനോദയാത്രയ്ക്ക് എത്തിയ 5 മലപ്പുറം സ്വദേശികളുമുണ്ട്

നെയ്യാറ്റിൻകര: പൂവാറിൽ നിയന്ത്രണംവിട്ട ചരക്കുലോറി 7 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. പരുക്കേറ്റ 8 പേർ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.

അപകടത്തിൽപെട്ടവരുടെ കൂട്ടത്തിൽ വിനോദയാത്രയ്ക്ക് എത്തിയ 5 മലപ്പുറം സ്വദേശികളുമുണ്ട്. നിയന്ത്രണംവിട്ട ചരക്കുലോറി നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം എതിർദിശയിൽ നിന്നെത്തിയ കാറിനെ ഇടിച്ചു നിരക്കിക്കൊണ്ടു പോയി. മറ്റൊരു ലോറിയിൽ ഇടിച്ചാണ് നിന്നത്. ഇതിനിടെ സ്കൂട്ടർ യാത്രക്കാരും അപകടത്തിൽപെട്ടു.

അടുത്തുണ്ടായിരുന്ന മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . കാറിനും വൈദ്യുതി പോസ്റ്റിനും ഇടയിൽ കുടുങ്ങിപ്പോയ സ്കൂ‌ട്ടർ യാത്രക്കാരനെ ഫയർ ഫോഴ്സ് എത്തിയിട്ടാണ് രക്ഷപ്പെടുത്തിയത്. അപകടത്തെ തുടർന്ന് 2 മണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )