നിയമന നിരോധനവും സാമ്പത്തിക അടിയന്തിരാവസ്ഥയും അടിച്ചേൽപ്പിക്കാനുള്ള നീക്കം ചെറുക്കും – എൻജിഒ അസോസിയേഷൻ

നിയമന നിരോധനവും സാമ്പത്തിക അടിയന്തിരാവസ്ഥയും അടിച്ചേൽപ്പിക്കാനുള്ള നീക്കം ചെറുക്കും – എൻജിഒ അസോസിയേഷൻ

  • പ്രതിഷേധ ജ്വാല കേരള എൻജിഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് :ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകൾ നിർത്തലാക്കുന്നതിനെതിരെ എൻ ജി ഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാല കേരള എൻജിഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു.സർക്കാർ മേഖലയിൽ നിയമന നിരോധനവും സാമ്പത്തിക അടിയന്തിരാവസ്ഥയും അടിച്ചേൽപ്പിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ദിനേശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ധനവകുപ്പ് ഇറക്കിയ ഉത്തരവിലൂടെ ടൈപ്പിസ്റ്റ് ,ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ പിഎസ് സി വഴി നിയമനം നടത്തേണ്ടതില്ല പകരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയാൽ മതിയെന്ന തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ്‌ സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ പയിമ്പ്ര, രഞ്ജിത്ത് കുന്നത്ത്, ജില്ലാഭാരവാഹികളായ അനീഷ്‌കുമാർ കെ പി, സന്തോഷ്‌കുമാർ കുനിയിൽ, അഖിൽ എ. കെ എം സുരേന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി സന്തോഷ്‌ പികെ, ട്രഷറർ നിഷാന്ത് കെ. ടി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പ്രഗിൽ അനുരാഗ് പി എം, സുബീഷ് കെ, രമേശൻ, ബിന്ദു പി, ടെസ്സി വിൽ ഫ്രഡ്‌, ജയശ്രീ എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )