നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് 99ലധികം സീറ്റുകൾ ലഭിക്കും -മുഹമ്മദ് റിയാസ്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് 99ലധികം സീറ്റുകൾ ലഭിക്കും -മുഹമ്മദ് റിയാസ്

  • എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് വ്യക്തി അധിക്ഷേപം നടന്ന സമയം കൂടിയാണ് കടന്നുപോയത് എന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് 99ലധികം സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി എ മുഹമ്മദ് റിയാസ് പറഞ്ഞു . 2021ൽ അന്നത്തെ പ്രതിപക്ഷ നേതാവ് യുഡിഎഫ് 110 സീറ്റുകൾ നേടുമെന്നാണ് പറഞ്ഞത്. എന്നാൽ ഇന്ന് അത് 100 ആയി കുറഞ്ഞിരിക്കുകയാണ്. അന്ന് എൽഡിഎഫിന് 99 സീറ്റുകൾ കിട്ടി. ഇപ്രാവശ്യം അതിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് വ്യക്തി അധിക്ഷേപം നടന്ന സമയം കൂടിയാണ് കടന്നുപോയത് എന്നും മന്ത്രി പറഞ്ഞു. ഇതിനോട് യോജിക്കാൻ കഴിയില്ല എന്ന് ജനങ്ങൾ തന്നെ പറയുന്നുണ്ട്. താൻ ഇത്തരത്തിൽ ഒരിക്കലും പറയില്ല. ഭാവിയിൽ പറയാനും പോകുന്നില്ല. ആരോഗ്യകരമായ രാഷ്ട്രീയ സംവാദമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )