
നിയമസഭാ തെരഞ്ഞെടുപ്പ്,: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം
- പിണറായി വിജയൻ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയിലാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കണമെന്നും മത്സരിക്കണമെന്നും കേരള ഘടകം. പിണറായി വിജയൻ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയിലാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്. പിബി യോഗം ദില്ലിയിൽ തുടരുന്നതിനിടെയാണ് സുപ്രധാനമായ വിവരങ്ങൾ പുറത്തുവരുന്നത്. പിബി തീരുമാനം വൈകീട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കും. നിയസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകം അവതരിപ്പിച്ചു.

75 വയസ് കഴിയുമ്പോൾ നേതാക്കൾ വിരമിക്കണം എന്നതാണ് നിലവിലെ സിപിഎമ്മിനുള്ളിലെ ചട്ടം. ഇതിൽ പിണറായിക്ക് നേരത്തെ പോളിറ്റ് ബ്യൂറോയിൽ ഇളവ് നൽകുകയായിരുന്നു. മുഖ്യമന്ത്രി എന്ന രീതിയിലാണ് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തുന്നത് എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
CATEGORIES News
