
നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കും- തിരുവിതാംകൂർ കെ ജയകുമാർ
- മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉന്നത അധികാര സമിതി യോഗം ചേർന്നത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം : നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉന്നത അധികാര സമിതി യോഗം ചേർന്നത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി പമ്പയിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുമെന്നും, ഇവിടെ കൂടുതൽ പ്രകൃതി സൗഹൃദമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും അടുത്ത വർഷത്തെ തീർഥാടനത്തിൽ ഗുണകരമാവുന്ന കാര്യങ്ങൾ ആദ്യ ഘട്ടത്തിൽ ചെയ്യാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലക്കലിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും, ഇതിനായി 18 കോടിയുടെ പദ്ധതി ടെണ്ടർ ചെയ്തിട്ടുണ്ട് എന്നും, പമ്പയിൽ ചില കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുണ്ട് മുൻഗണന നിശ്ചയിച്ച് പദ്ധതികൾ പൂർത്തീകരിക്കുമെന്നും, കേന്ദ്രസർക്കാർ ഫണ്ട്, സ്പോൺസർഷിപ്പ് എന്നിവ വഴി പദ്ധതി തുക കണ്ടെത്തും. കെ ജയകുമാർ വ്യക്തമാക്കി.
