
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
- പിടികൂടിയത് നാല് കോടിയിലേറെ രൂപ വില വരുന്ന കഞ്ചാവ്
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.വിമാനത്താവളത്തിൽ നിന്ന് 15 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. പിടികൂടിയത് നാല് കോടിയിലേറെ രൂപ വില വരുന്ന കഞ്ചാവാണ് .

തായ്ലാൻഡിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിന് പിന്നിൽ വലിയ സംഘം ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
CATEGORIES News