
നെഹ്റു ട്രോഫി വള്ളംകളി; വിജയ കിരീടം ചൂടി വീയപുരം ചുണ്ടൻ
- ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് ഒരു വർഷത്തെ ഇടവേളക്ക് ശേഷമുള്ള വിയപുരത്തിൻറെ കിരീടധാരണം
ആലപ്പുഴ: എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടനും കൈനകരി വില്ലേജ് ബോട്ട് ക്ലബും. കഴിഞ്ഞ തവണത്തെ കണക്കു തീർത്താണ് ഈ നേട്ടം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് ഒരു വർഷത്തെ ഇടവേളക്ക് ശേഷമുള്ള വിയപുരത്തിൻറെ കിരീടധാരണം.

1988 ൽ തങ്ങളുടെ ഹാട്രിക് മോഹം തകർത്ത പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ഡബിൾ ഹാട്രിക് മോഹം തകർത്തത് വില്ലേജ് ബോട്ട് ക്ലബ്ബിന് മധുരപ്രതികാരമായി.വീയപുരം ഫിനിഷിങ് ലൈനിൽ കുതിച്ചെത്തിയപ്പോൾ, ഒരു സെക്കൻഡിൽ താഴെ വ്യത്യാസത്തിൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാമതായി. കഴിഞ്ഞ അഞ്ചുതവണയും നെഹ്റു ട്രോഫിയിൽ മുത്തമിട്ട പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മേൽപ്പാടം മൂന്നാമതായപ്പോൾ, കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിച്ച നിരണത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.