പകുതിവിലത്തട്ടിപ്പ്; കോഴിക്കോട് ജില്ലയിൽ  കുരുക്കിലായി 5526 പേർ

പകുതിവിലത്തട്ടിപ്പ്; കോഴിക്കോട് ജില്ലയിൽ കുരുക്കിലായി 5526 പേർ

  • ജില്ലയിൽ ഇരയായത് 11 സന്നദ്ധസംഘടനകൾ

കോഴിക്കോട്: പകുതിവില തട്ടിപ്പിൽ ജില്ലയിൽ ഇരയായത് 5526 ആളുകൾ. 11
സന്നദ്ധസംഘടനകളാണ് ആളുകളിൽനിന്ന് പണം വാങ്ങി ജില്ലയിൽ കുരുക്കിലായിട്ടുള്ളത് . ഇരുപതുകോടിയോളം തുക ആളുകളിൽനിന്ന് സമാഹരിച്ച് എൻ.ജി.ഒ. കോൺഫെഡറേഷൻ ചെയർമാനായിരുന്ന ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുമുണ്ട്. മറ്റ് ഫണ്ടുകളൊന്നുമില്ലാത്ത സന്നദ്ധസംഘടനകളാണ് എല്ലാം. അതുകൊണ്ട് ആളുകൾ നൽകിയ തുക സ്വന്തംനിലയിൽ എങ്ങനെ തിരിച്ചുനൽകാൻ കഴിയുമെന്നതാണ് വലിയപ്രശ്നമായി തുടരുകയാണ്.

സന്നദ്ധസംഘടനകൾ പോലീസിൽ പരാതിനൽകി നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ചു.ഏഴായിരത്തിലധികം പേരിൽ നിന്നാണ് പകുതിവിലയ്ക്ക് സ്കൂ‌ട്ടർ, ലാപ്ടോപ്പ്, മൊബൈൽ, ടെയ്‌ലറിങ് മെഷീൻ എന്നിവ നൽകാമെന്നുപറഞ്ഞ് വിവിധസംഘടനകൾ പണം സമാഹരിച്ചത്. അതിൽ 1658 സ്കൂട്ടറും 2522 ലാപ്ടോപ്പും 3089 തയ്യൽ മെഷീനും വിതരണംചെയ്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )