പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ

പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ

  • ഇവിടെ മണ്ണിളകി വലിയ മരങ്ങൾ ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്‌ഥയിലാണ്

തൊട്ടിൽപാലം:വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി .കഴിഞ്ഞ ദിവസം രാത്രി പക്രംതളം മഖാമിനടുത്തുള്ള വളവിലാണു മണ്ണിടിച്ചിലുണ്ടായത്.

മണ്ണും കല്ലും വീണ് അഴുക്കുചാൽ നികന്ന് റോഡിലൂടെയാണു വെള്ളമൊഴുകിയത്. മണ്ണും കല്ലും നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റി . ഇവിടെ മണ്ണിളകി വലിയ മരങ്ങൾ ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്‌ഥയിലാണ് ഉള്ളത് . ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )