
പതിമ്മൂന്നുകാരന്റെ നെഞ്ചിൽ നിന്ന് നീക്കിയത് ഒന്നര കിലോ ഭാരമുള്ള മുഴ
- ടെറടോമ എന്ന മുഴയാണ് നീക്കം ചെയ്തതെന്ന് തൊറാസിക് സർജൻ ഡോ. നാസർ യൂസഫ് പറഞ്ഞു.
കോഴിക്കോട്: പി.വി.എസ്. സൺറൈസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പതിമ്മൂന്നുകാരന്റെ നെഞ്ചിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ ഭാരമുള്ള മുഴയാണ്. ടെറടോമ എന്ന മുഴയാണ് നീക്കം ചെയ്തതെന്ന് തൊറാസിക് സർജൻ ഡോ. നാസർ യൂസഫ് പറഞ്ഞു. ടെറടോമ എന്ന ജന്മനാ ഉണ്ടാകുന്ന ഈ മുഴ പതിമ്മൂന്നുകാരൻ്റെ നെഞ്ചിനുള്ളിൽ വലതുഭാഗത്തായിട്ടായിരുന്നു ഉള്ളത്.
ഇത് വലത് ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെ മൊത്തമായും ബാധിച്ചിരുന്നു . ടെറടോമ എന്നത് മുടികൾ , പേശികൾ, എല്ലുകൾ എന്നിങ്ങനെ പലതരം ടിഷ്യൂ ചേർന്ന മുഴയാണ്. സാധാരണമായി ഇത് ഉണ്ടാകുന്നത് അണ്ഡാശയത്തിലും ടെയിൽ ബോണിലും (നട്ടെല്ലിൻ്റെ കീഴ്ഭാഗത്ത്) ആണ്. ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും കൂടാതെ, തൊറാസിക് നാളിയെ ബാധിച്ചിരുന്നതിനാൽ നെഞ്ചിൻ്റെ അറയിൽ കൊഴുപ്പുനിറയുന്ന രോഗാവസ്ഥ മാറ്റുന്നതിനായി മറ്റൊരു ശസ്ത്രക്രിയകൂടി നടത്തുകയും കുട്ടി സുഖം പ്രാപിക്കുകയും ചെയ്തു.