
പതിവുതെറ്റാതെ വാനരന്മാർക്ക് ഓണസദ്യ ഒരുക്കി നെറുങ്കൈതക്കോട്ട
- ഇലയിട്ട് നാലുകൂട്ടം വിഭവങ്ങൾ വിളമ്പിയായിരുന്നു സദ്യ
കടലുണ്ടി: ഉത്രാടനാളിൽ വാനരർക്ക് ഓണ സദ്യയൊരുക്കി നെറുങ്കൈതക്കോട്ട ക്ഷേത്രം ജീവനക്കാർ. ഇലയിട്ട് നാലുകൂട്ടം വിഭവങ്ങൾ വിളമ്പിയായിരുന്നു സദ്യ. വർഷങ്ങളായി ഇവിടെ തുടർന്നു പോരുന്ന ഒരു കാഴ്ചയാണിത്.
ക്ഷേത്രജീവനക്കാരി കെ.ടി.സതീദേവിയുടെ നേതൃത്വത്തിലാണ് സദ്യയൊരുക്കിയത്. ക്ഷേത്രത്തിലെ അന്തേവാസികളായ കു രങ്ങന്മാരെ സദ്യ ഊട്ടിയശേഷം മാത്രമേ ഓണസദ്യ കഴിക്കാവൂ എന്നാണ് നാടിന്റെ വിശ്വാസം. ഉത്രാടദിന ചടങ്ങുകളുടെ ഭാഗമായി ദേവസ്വം എക്സിക്യുട്ടീവ് ഓഫീ സർ സംഗമേഷ് വർമ, മേൽശാ ന്തി നന്ദേഷ് നമ്പൂതിരി, ക്ഷേത്ര ഉത്സവക്കമ്മിറ്റി സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അയ്യപ്പ സ്വാമിക്ക് കാഴ്ചക്കുല സമർപ്പണവും നടത്തി.
CATEGORIES News