
പവർകട്ടോ ലോഡ്ഷെഡിങ്ങോ ഉണ്ടാകില്ല- വൈദ്യുത മന്ത്രി
- മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. കഴിഞ്ഞ ദിവസം 6033 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. അതേസമയം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസി, ഫാൻ ഉപയോഗം കൂടിയതിന് പുറമേ ഗ്യാസ് ഇല്ലാത്തതിനാൽ ഇന്റക്ഷൻ കുക്കർ ഉപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണം ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തോടെ മഴ ലഭിക്കും. അതിനാൽ വൈദ്യുതി ഉപയോഗത്തെ ബാധിക്കില്ലെന്നും ജനങ്ങൾ തന്നെ പീക്ക് അവറിലെ വൈദ്യുതി ഉപയോഗം കുറക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
CATEGORIES News
