
പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഏഴാമത്തെ ഇന്ത്യൻ ഇന്ധനക്കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു
- പാചക വാതക പ്രതിസന്ധി രൂക്ഷമായിരിക്കെ ആണ് 46650 ടൺ എൽപിജി വഹിച്ച ടാങ്കർ ഇന്ത്യയിലേക്ക് എത്തുന്നത്.
ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടയിൽ 7 -ാമത്തെ കപ്പൽ ഇന്ത്യൻ തീരത്തേക്ക് എത്തുന്നു. ഇന്ത്യൻ എൽപിജി ടാങ്കറായ ‘ഗ്രീൻ സാൻവി’ ഹോർമസ് കടലിടുക്ക് കടന്നു. രണ്ട് ടാങ്കറുകൾ കൂടി ഉടൻ പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പണമിടപാട് തർക്കങ്ങളെത്തുടർന്ന് ഇന്ത്യയിലേക്കുള്ള ഇറാനിയൻ ക്രൂഡ് ഓയിൽ കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു.പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കടന്ന് ഏഴാമത്തെ ഇന്ത്യൻ കപ്പലായ ‘ഗ്രീൻ സാൻവി’ഹോർമുസ് കടലിടുക്ക് കടന്നു.രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായിരിക്കെ ആണ് 46650 ടൺ എൽപിജി വഹിച്ച ടാങ്കർ ഇന്ത്യയിലേക്ക് എത്തുന്നത്.
17 ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും ഈ മേഖലയിൽ കുടുങ്ങി കിടക്കുന്നു എന്നത് ആശങ്കയുണർത്തുന്നു.’ഗ്രീൻ ആശ’, ‘ജഗ് വിക്രം’ എന്നേ എൽപിജി ടാങ്കറുകൾക്ക് ഹോർമുസ് കടക്കാൻ അനുമതി ലഭിച്ചെന്നാണ് റിപ്പോർട്ട്.
CATEGORIES News
TAGS newdelhi
