പാലക്കാട് ചുട്ടു പൊള്ളുന്നു ; സൂര്യതാപം, സൂര്യാഘാതമേറ്റ് ചികിത്സ തേടിയത് 318 പേർ

പാലക്കാട് ചുട്ടു പൊള്ളുന്നു ; സൂര്യതാപം, സൂര്യാഘാതമേറ്റ് ചികിത്സ തേടിയത് 318 പേർ

  • പകൽ സമയങ്ങളിൽ ഹ്യുമിഡിറ്റി കൂടുതലായതിനാൽ ചൂടിന്റെ കാഠിന്യവും കൂടും.

പാലക്കാട്: സംസ്ഥാനത്ത് താപനില ഉയരുമ്പോൾ, ചുട്ടുപൊള്ളുകയാണ് പാലക്കാട് ജില്ല. 40 ഡിഗ്രിക്ക് മുകളിലാണ് ജില്ലയിലെ ശരാശരി ചൂട്. സൂര്യാതപം, സൂര്യാഘാതമടക്കം 4 ആഴ്ചയ്ക്കിടെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത് 318 പേരാണ്. സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടി ചേർത്താൽ എണ്ണം ഇതിന് മുകളിലാകും. ഉഷ്ണ തരംഗത്തിന് സമാനമായ അന്തരീക്ഷമാണ് പാലക്കാട് ജില്ലയിൽ നിലവിലുള്ളത്. പകൽ സമയങ്ങളിൽ ഹ്യുമിഡിറ്റി കൂടുതലായതിനാൽ ചൂടിന്റെ കാഠിന്യവും കൂടും.

വിയർപ്പും, തളർച്ചയും, തലകറക്കവും കാരണം ആശുപത്രിയിൽ ചികിത്സ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് സൂര്യാതപമേറ്റ് ജില്ലയിൽ ഒരാൾ മരിച്ചിട്ടുണ്ട്. ഔദ്യോ ഗിക കണക്ക് പ്രകാരം സൂര്യാതപം കാരണമുണ്ടാകുന്ന ചൂടുകുരു, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളുമായി പാലക്കാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സതേടിയവരുടെ എണ്ണം 200 കടന്നു.ചികിത്സ തേടിയ 71 പേരുടെ ശരീരത്തിലെ തൊലി പൊള്ളി അടർന്ന നിലയിലായിരുന്നു.നിരന്തരം വെയിൽ കൊള്ളുന്നത് സൂര്യാഘ്യാതം ഏൽക്കാനും, മരണം വരെ സംഭവിക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )