പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യാ ഹരിദാസ്

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യാ ഹരിദാസ്

  • എഐസിസി നിയമിച്ച സർവേ ഏജൻസിയുടെ സർവേ അടിസ്ഥാനമാക്കിയാണ് സ്ഥാനാർത്ഥി നിർണയം നടന്നത്

തിരുവനന്തപുരം :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിർണയിച്ച് കോൺഗ്രസ്‌.പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാവും. ചേലക്കരയിൽ മുൻ എംപി രമ്യ ഹരിദാസിനെ മത്സരിപ്പിക്കും.

രമ്യ ഹരിദാസ് ലോക്സ‌ഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലാണ് . എഐസിസി നിയമിച്ച സർവേ ഏജൻസിയുടെ സർവേ അടിസ്ഥാനമാക്കിയാണ് സ്ഥാനാർത്ഥി നിർണയം നടന്നത്. വിജയസാധ്യത മാത്രമാണ് പരിഗണിച്ചത്. ഹൈക്കമാന്റിന് അന്തിമപട്ടിക കൈമാറും. ഔദ്യോഗിക തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാവും ഉണ്ടാവുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )