പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ അനുവദിക്കും- ഹൈക്കോടതി

പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ അനുവദിക്കും- ഹൈക്കോടതി

  • ടോൾ പിരിക്കാൻ അനുമതി നൽകുക ഹൈകോടതിയുടെ കർശന ഉപാധികളോടെയാകും.

കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്‌ച മുതൽ അനുവദിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ടോൾ പിരിക്കാൻ അനുമതി നൽകുക ഹൈകോടതിയുടെ കർശന ഉപാധികളോടെയാകും. ടോൾ നിരക്ക് വർധിപ്പിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയിൽ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലെ ടോൾ പിരിവിന് വിലക്ക് ഏർപ്പെടുത്തിയത്. 45 ദിവസത്തെ വിലക്കിന് ശേഷം ഡിവിഷൻ ബെഞ്ച് ടോൾ പിരിവിന് അനുമതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് ഇടക്കാല ഉത്തരവ്. തൃശൂർ ജില്ലാ കളക്ട‌ർ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടാണ് ടോൾ പിരിവിന് വീണ്ടും വഴിതെളിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോർട്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )