പാർട്ട് ടൈം ഭാഷാധ്യാപക സർവീസ് എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാർ പരിഗണിക്കണം

പാർട്ട് ടൈം ഭാഷാധ്യാപക സർവീസ് എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാർ പരിഗണിക്കണം

  • കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം പ്രമേയം അവതരിപ്പിച്ചു

കോഴിക്കോട്: എൽപി തലം മുതൽ സംസ്കൃത അധ്യയനം തുടങ്ങാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകിയെങ്കിലും അധ്യാപകരെ നിയമിക്കാത്ത നടപടിയിൽ കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം പ്രമേയം അവതരിപ്പിച്ചു.കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് സി. പി സനൽ ചന്ദ്രൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട്‌ കെ സുജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സുധീർ മാങ്കുഴി, ജില്ലാ ജനറൽ സെക്രട്ടറി ഹേമലാൽ മൂടാടി, ഷിജു എം. ടി, വിനീഷ് വി സി, ശ്രീജിത്ത് മുക്കം എന്നിവർ പ്രസംഗിച്ചു.


സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനി ആഗ്നയാമിയെ ചടങ്ങിൽ അനുമോദിച്ചു.
ഈ വർഷം സർവീസിൽനിന്ന് വിരമിക്കുന്ന ജയന്തി, സജിത എന്നിവർക്കുള്ള യാത്രയയപ്പ് നൽകി.പ്രൈവറ്റ് വിഭാഗം ഭാരവാഹികളായി സുജീഷ് കെ ( പ്രസിഡന്റ് ) ഹേമലാൽ മൂടാടി (ജന:സെക്രട്ടറി) പ്രമോദ് ശങ്കർ( ട്രഷറർ )ഡിപ്പാർട്ട്മെന്റ് വിഭാഗം ഭാരവാഹികളായി കെ രാജു (പ്രസിഡന്റ് )മീരാഭായ് (ജന :സെക്രട്ടറി ) ഡോ:അനുപമ ( ട്രഷറർ ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )