
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
- രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും
ന്യൂ ഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭനടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. കുംഭമേള ദുരന്തവും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. നാളെയാണ് പൊതു ബജറ്റ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, വിലക്കയറ്റം തുടങ്ങി എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്
CATEGORIES News
TAGS newdelhi