പി.വി.അൻവറിന്റെ ആരോപണം; വിശദമായ അന്വേഷണം വേണം-  കെ.എം.ഷാജി

പി.വി.അൻവറിന്റെ ആരോപണം; വിശദമായ അന്വേഷണം വേണം- കെ.എം.ഷാജി

  • വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു

കോഴിക്കോട്: പി. വി. അൻവറിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് മുസ്ലിംലീഗ് നേതാവ് കെ. എം. ഷാജി. പി .വി. അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന പ്രശ്നമല്ല ഇപ്പോഴത്തേത്. ആരോപണങ്ങളിൽ വിശദമായ അന്വേഷണം വേണം. അതുപോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ. എം. ഷാജി ആവശ്യപ്പെട്ടു.

ഗുരുതരമായ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണം. അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്. മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്.
കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )