
പുറക്കാമല സംരക്ഷിക്കുക; സിപിഐ ബഹുജന മാർച്ച് നടത്തി
- പൊതുസമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ ശശി ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ/കീഴ്പ്പയ്യൂർ: ചെറുവണ്ണൂർ, മേപ്പയ്യൂർ വില്ലേജുകളിലായി വ്യാപിച്ചു നിൽക്കുന്ന പുറക്കാമലയിൽ കരിങ്കൽ ഖനനത്തിന് വിട്ടുകൊടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ സിപിഐ നേത്യത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു.
നൂറ് കണക്കിന് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശമായ പുറക്കാമലയിൽ ഖനനം നടത്തുന്നത് അപകടകരമാണ് . വിസ്തൃത പാഠശേഖരമായ കരു വോട് ചിറയുടെ ജല സ്രോതസ്സും പുറക്കാമല തന്നെയാണ്.

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ജലജീവൻ പദ്ധതിയുടെ കുടിവെള്ള ടാങ്കിനായി നിർദ്ദേശിക്കപ്പെട്ട സ്ഥലവും ഇതേ പ്രദേശത്താണ്. ഇങ്ങനെ ഒട്ടേറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പുറക്കാം മലയിൽ ഖനനത്തിന് അനുമതി നൽകരുതെന്നാണ് സി.പിഐ ആവശ്യപ്പെടുന്നത് .മണപ്പുറം മുക്കിൽ ചേർന്ന പൊതുസമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ ശശി ഉദ്ഘാടനം ചെയ്തു .അജയ് ആവള, സി.ബിജു ബാബു കൊളക്കണ്ടി ഇ നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൊയിലോത്ത് ഗംഗാധരൻ അദ്ധ്യക്ഷനായി എം.കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ജന്മ്യം പാറയിൽ നിന്നാരംഭിച്ച മാർച്ചിന് കെ.വി നാരായണൻ, ശശി പൈതോത്ത് ,ധനേഷ് കാരയാട്, കെ.നാരായണക്കുറുപ്പ് ,ബി നിഷ് ബി.ബി, കെ.അജിത,കെ എം ബി ജിഷ, അഖിൽ കേളോത്ത് എന്നിവർ നേതൃത്വം നൽകി.
[