പുറക്കാമലയിൽ പൊലീസ് സന്നാഹത്തിൽ ഖനനം ആരംഭിക്കാൻ നീക്കം

പുറക്കാമലയിൽ പൊലീസ് സന്നാഹത്തിൽ ഖനനം ആരംഭിക്കാൻ നീക്കം

  • പ്രതിഷേധിച്ച അറുപതോളം പേരെ അറസ്റ്റു ചെയ്തു

മേപ്പയ്യൂർ:കീഴ്പ്പയ്യൂർ പുറക്കാമലയിൽ ക്വാറി പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തം . കംപ്രഷർ ഉൾപ്പെടെയുള്ള ഉപകരണവുമായി ക്വാറി സംഘം എത്തിയതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായെത്തിയത് .

ക്വാറി പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് ജനങ്ങൾ പറഞ്ഞതോടെ പൊലീസ് ബലം പ്രയോഗിച്ച് ജനങ്ങളെ അവിടെ നിന്ന് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. അറുപതോളം പേരെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പുറക്കാമല സംരക്ഷണ സമിതിയുടെ പ്രവർത്തകരും നാട്ടുകാരുമാണ് പ്രതിഷേധവുമായെത്തിയത്.സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )