
പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി
- സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ
തൃശൂർ: തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചരിത്രത്തിൽ ആദ്യമായി കേന്ദ്ര ടൂറിസം വകുപ്പുകൾക്ക് പ്രശസ്‌തമായ തൃശൂർ പുലിക്കളി സംഘം മൂന്ന് ലക്ഷം രൂപ ഡിപിപി സ്കീമിന്റെ ഭാഗമായി അനുവദിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു.

ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നൽകുന്ന കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു. സൗത്ത് സോൺ കൽച്ചറൽ സെന്റർ (തഞ്ചാവൂർ) പുലിക്കളി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സംഭാവന നൽകും.
CATEGORIES News